കുരങ്ങിനെ എനിക്കു പുച്ഛമാണ്.
യുഗങ്ങൽക്കു മുൻപ്
ഞാൻ
ഇട്ടെറിഞ്ഞു പോന്ന ഭൂതകാലം
അവനിപ്പൊഴും
ചുമന്നു കൊണ്ടു നടക്കുന്നു.
കാട്ടുമരങ്ങളിൽ കയറി മറിഞ്ഞ്....
പല്ലിളിച്ചു കാട്ടി...!!
ഇനി
മരങ്ങളില്ലാത്ത കാലം വരും.
അന്ന്
ഒറ്റപ്പെട്ട മ്യൂസിയത്തിലെ
ചില്ലുകൂടിന്മേൽ
പറ്റിച്ചേർന്നിരുന്നുകൊണ്ട്
അവൻ
എന്നെ നോക്കി
പല്ലിളിച്ചു കാട്ടും.
പക്ഷേ,
അപ്പോളെനിക്ക്
കുരങ്ങിനോടു ബഹുമാനം തോന്നും!
കാരണം
അവൻ അപ്പോൾ ചുമക്കുന്നത്....
യുഗങ്ങൽക്കു മുൻപ്
ഞാൻ
ഇട്ടെറിഞ്ഞു പോന്ന ഭൂതകാലം
അവനിപ്പൊഴും
ചുമന്നു കൊണ്ടു നടക്കുന്നു.
കാട്ടുമരങ്ങളിൽ കയറി മറിഞ്ഞ്....
പല്ലിളിച്ചു കാട്ടി...!!
ഇനി
മരങ്ങളില്ലാത്ത കാലം വരും.
അന്ന്
ഒറ്റപ്പെട്ട മ്യൂസിയത്തിലെ
ചില്ലുകൂടിന്മേൽ
പറ്റിച്ചേർന്നിരുന്നുകൊണ്ട്
അവൻ
എന്നെ നോക്കി
പല്ലിളിച്ചു കാട്ടും.
പക്ഷേ,
അപ്പോളെനിക്ക്
കുരങ്ങിനോടു ബഹുമാനം തോന്നും!
കാരണം
അവൻ അപ്പോൾ ചുമക്കുന്നത്....

No comments:
Post a Comment