പച്ച മഞ്ഞയാവും മുമ്പേ
ഇലക്കുമ്പിളിൽ പെയ്ത കവിതയുടെ മഞ്ഞുതുള്ളികൾ
Thursday, December 19, 2013
വിശപ്പ്
കുന്നുകൾ കടിച്ചു മുറിച്ചു,
മരങ്ങൾ ചവച്ചിറക്കി,
പുഴകൾ കുടിച്ചു വറ്റിച്ചു.
വിശപ്പ് ഇനിയും ശമിച്ചിട്ടില്ല.
പ്രിയ സുഹൃത്തേ
നാളത്തെ പ്രാതൽ ഗംഭീരമായിരിക്കും.
നീയുമുണ്ടാവണം
എന്നോടൊപ്പം
തീൻമേശയിൽ....
തൊട്ടടുത്ത കസേരയിലല്ല,
എന്റെ പാത്രത്തിൽ തന്നെ!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)