Sunday, August 25, 2013

പരിണാമം


കാറ്റിനോട് പൂവു ചോദിച്ചു:

എവിടെപ്പോയീ  നിന്റെ
ഇന്നലത്തെ  മണം ?

കാറ്റു പറഞ്ഞു:

എനിക്കിപ്പോഴും
അതേ മണം തന്നെയാണ്.
പക്ഷേ നീയിപ്പോൾ
നന്നേ വിടർന്നിരിക്കുന്നു.

No comments:

Post a Comment