പച്ച മഞ്ഞയാവും മുമ്പേ
ഇലക്കുമ്പിളിൽ പെയ്ത കവിതയുടെ മഞ്ഞുതുള്ളികൾ
Sunday, August 25, 2013
പരിണാമം
കാറ്റിനോട് പൂവു ചോദിച്ചു:
എവിടെപ്പോയീ നിന്റെ
ഇന്നലത്തെ മണം ?
കാറ്റു പറഞ്ഞു:
എനിക്കിപ്പോഴും
അതേ മണം തന്നെയാണ്.
പക്ഷേ നീയിപ്പോൾ
നന്നേ വിടർന്നിരിക്കുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)