പച്ച മഞ്ഞയാവും മുമ്പേ
ഇലക്കുമ്പിളിൽ പെയ്ത കവിതയുടെ മഞ്ഞുതുള്ളികൾ
Monday, September 30, 2013
വാൽക്കഷണം
ചില ഹൃദയങ്ങൾക്ക്
പല്ലിവാലിനെക്കാൾ
ഭാരം കുറവാണ്.
ചുവരിൽ
ആണിയടിച്ചു തൂക്കിയ കലണ്ടർ
ഒന്നു മറിച്ചിടുമ്പൊഴേക്കും
ഒരു തുള്ളി ചോര വീഴ്ത്താതെ
വാൽ മുറിച്ചിട്ട്
കൂടുതൽ ഉയരങ്ങളിലേക്ക്
അള്ളിപ്പിടിച്ചു കയറിപ്പോകും,
ചില പല്ലികൾ!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)