എനിക്ക് ഒരു കടമുണ്ട് .
ഒരിക്കലും വീട്ടാനാവാത്ത ഒരു
പത്തു മാസത്തിന്റെ കടം .
പിറന്നു വീണ കാലം തൊട്ട്
എന്നിലേക്ക് ഒഴുകിയിരുന്നു,
ഒരു തടാകം .
അന്ന്, അതെനിക്ക്
ഉപാധികളില്ലാതെ കടം തന്ന
ഓരോ തുള്ളികള്‍ക്കും
ജീവിതകാലം മുഴുവന്‍ ഞാന്‍
അതിനോടു കടപ്പെട്ടിരിക്കുന്നു .
എല്ലാ ഉരുള്പൊട്ടലുകളെയും
അത് ഉള്ളിലേക്കു വലിച്ചെടുക്കുന്നു .
എല്ലാ മരുഭൂമികളിലേക്കും അത്
കുളിര്കാറ്റു പകരുന്നു .
ഉറവകള്‍ വറ്റിയാലും തടാകങ്ങളില്‍
ആഴങ്ങള്‍ ബാക്കിയാകും .
തിരിച്ചു കിട്ടാത്ത കടങ്ങളെ
അതു തന്നില്‍
അലിയിച്ചു ചേര്‍ത്തുകൊണ്ടിരിക്കും...
സന്ധ്യയ്ക്ക് വെളുത്ത പായല്‍ വന്നു മൂടുമ്പോഴും .
Nice... Very meaningful poem. Dedicated to all mothers..
ReplyDeletenice poem..
ReplyDeletevalare nannayirikkunnu koottukara...
ReplyDeletethanx a lot,dear friends...
ReplyDelete